Posts

Showing posts from September, 2017

വാഴ്‌വാന്തോർ, തിരുവനന്തപുരം (vazhvanthore,thiruvananthapuram)

തിരുവനന്തപുരം നഗരത്തിൽ നിന്നും ഏതാണ്ട് 45 കി.മി ദൂരം .തിരുവനന്തപുരം -നെടുമങ്ങാട് -വിതുര - ബോണക്കാട്   റൂട്ട്. വളരെ മനോഹരമായ വെള്ളച്ചാട്ടമാണിത്. വ്യത്യസ്ത ഉയരങ്ങളിലേക്കുള്ള മൂന്നു തട്ടുകളിലായാണ് വെള്ളച്ചാട്ടം. ബോണക്കാട് എസ്റ്റേറ്റിനകത്തുകൂടി ഒഴുകിയെത്തുന്ന കാട്ടാറ് ആണ് വെള്ളച്ചാട്ടമായി മാറുന്നത് . vazhvanthore nedumangadu vithura bonakkadu vellachattam water falls  forest thiruvananthapuram kerala

മങ്കയം, തിരുവനന്തപുരം (mankayam,thiruvananthapuram)

തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 50 കി.മി അകലെ. പാലോട് നിന്ന് മങ്കയത്തേയ്ക്ക് 9 കി.മി ദൂരം. ശാന്തമായ ഒരു ഇക്കോ ടൂറിസം കേന്ദ്രം. ഇവിടുത്തെ പ്രധാന ആകർഷണം രണ്ടു വെള്ളചാട്ടങ്ങളാണ്. പല തട്ടുകളിലായിട്ടാണ് വെള്ളച്ചാട്ടങ്ങൾ. മുകളിലുള്ള വലിയ വെള്ളചാട്ടമാണ് കാളക്കയം.പ്രധാനമായും മൂന്നു തട്ടുകൾ  ഇവിടെ കാണാം. ഇവ അടുത്ത് കണ്ടാസ്വദിക്കാം .താഴെ ഉള്ള വെള്ളച്ചാട്ടമാണ് കുരിശടി. ഇവിടെ നിന്നും വരയാടുമൊട്ടയിലേക്കു ട്രെക്കിങ്ങ് സൗകര്യമുണ്ട്. thiruvananthapuram water falls(വെള്ളച്ചാട്ടം, vellachattam) mankayam kurishadi kaalakkayam trekking eco tourism  palodu kerala

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

തിരുവനന്തപുരത്തെത്തുന്നവരെ ആകർഷിക്കാനായി നിരവധി കാഴ്ചകളുണ്ടിവിടെ . അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നഗര ഹൃദയത്തിലെ കാഴ്ചബംഗ്ലാവ്. പുരാവസ്തുക്കളും മറ്റും പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം(museum), മൃഗശാല (zoo , ലണ്ടൺ മൃഗശാലയുടെ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളത് ), ശ്രീചിത്തിര ആർട്ട് ഗ്യാലറി(sree chithira art gallery) എന്നിവ ചേർന്നതാണ് കാഴ്ച ബംഗ്ലാവ്. മറ്റൊരു ആകർഷണമാണ് വെള്ളയമ്പലത്തിലെ നക്ഷത്ര ബംഗ്ലാവ്. പി.എം.ജി ജംഗ്ഷന്സമീപമുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം, പ്രിയദർശിനി പ്ലാനിറ്റോറിയം (planetarium) ഇവയൊക്കെ തിരുവനന്തപുരത്തു കാണാവുന്നതാണ് . zoo museum planetarium thiruvananthapuram sree chithira art gallery kerala

കൊട്ടാരങ്ങൾ , തിരുവനന്തപുരം (palace,thiruvananthapuram)

കനകക്കുന്ന് കൊട്ടാരം (kanakakkunnu palace),കവടിയാർ കൊട്ടാരം (kavadiar palace)(ശ്രീചിത്തിര തിരുനാൾ വസിച്ചിരുന്നത് ), കിളിമാനൂർ കൊട്ടാരം(kilimanoor palace ),കോയിക്കൽ കൊട്ടാരം (koyikkal palace)(തിരുവനന്തപുരത്തുനിന്ന് 18 കി.മി അകലെ പൊന്മുടിയിലേക്കു പോകുന്ന വഴി ), കുതിര മാളിക എന്നറിയപ്പെടുന്ന പുത്തൻ മാളിക(കിഴക്കേ കോട്ടക്ക്  സമീപം. സ്വാതി തിരുനാൾ സംഗീത സദസുകൾക്കായി പണിയിച്ചത് ) എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ പ്രധാന കൊട്ടാരങ്ങൾ. കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരവും(pathmanabhapuram palace) കേരളം സർക്കാരിന്റെ ഉടമസ്ഥതയിലാണ്. തിരുവിതാംകൂർ ഭരിച്ചിരുന്ന ആദ്യകാല രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു ഇത്. kanakakkunnu palace kavadiyar palace sreechithira thirunaal kilimanoor palace kuthira malika  puthan malika ponmudi kanyakumari pathmanabhapuram palace thiruvithamcore thiruvananthapuram kerala

കാപ്പിൽ,തിരുവനന്തപുരം (kaappil,thiruvananthapuram)

തിരുവനന്തപുരത്തുനിന്നും 53 കി.മി യും വർക്കലയിൽ നിന്നും 6 കി.മി യും അകലെയുള്ള കടൽ, കായൽ ,നദി സംഗമസ്ഥാനമാണ് കാപ്പിൽ .പ്രകൃതി സൗന്ദര്യം നിറഞ്ഞ പ്രദേശമാണിത്. kadal (beach) river backwaters thiruvananthapuram varkala kappil

ആറ്റുകാൽ,തിരുവനന്തപുരം (aattukal,thiruvananthapuram)

തിരുവനന്തപുരത്തെ ഒരു തീർതഥാടന കേന്ദ്രമാണ് ആറ്റുകാൽ ഗ്രാമ പ്രദേശം. നഗരത്തിൽ നിന്ന് 2  കി.മി അകലെയാണ് ആറ്റുകാൽ ഗ്രാമവും അവിടുത്തെ ദേവി ക്ഷേത്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രവും. ഏഷ്യയിലെ ഏറ്റവും വലിയ പൊങ്കാല നടക്കുന്നത് ഇവിടെയാണ്. കുംഭമാസത്തിലെ പൂരം നാളിൽ ആണ് പൊങ്കാല. സ്ത്രീകൾ മാത്രമാണ് സവിശേഷമായ ഉത്സവത്തിന് പങ്കെടുക്കുന്നത്.

അരുവിപ്പുറം,തിരുവനന്തപുരം (aruvippuram,thiruvananthapuram)

നെയ്യാറിൻറെ തീരത്തു നെയ്യാറ്റിൻകര താലൂക്കിലാണ് അരുവിപ്പുറം. ശ്രീനാരായണഗുരു ആദ്യമായി ക്ഷേത്രപ്രതിഷ്ഠ നടത്തിയത് ഇവിടെയാണ്. neyyar aruvippuram sreenarayana guru thiruvananthapuram nayyattinkara kerala

അരുവിക്കര, തിരുവനന്തപുരം (aruvikkara,thiruvananthapuram)

നെടുമങ്ങാട് താലൂക്കിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അരുവിക്കര. തിരുവനന്തപുരത്തുനിന്ന് 16  കി.മി അകലെ അണക്കെട്ടും ഉദ്യാനവും ചേർന്ന പ്രകൃതി മനോഹരമായ പ്രദേശമാണിത്. dam anakkettu garden aruvikkara nedumangadu thiruvananthapuram kerala

തിരുവല്ലം,തിരുവനന്തപുരം (thiruvallam,thiruvananthapuram)

കിള്ളി,കരമന ആറുകൾ ഒരുമിക്കുന്ന തിരുവല്ലം കായൽ തിരുവനന്തപുരത്തെ പ്രധാന ആകർഷണമാണ്. പുഴയുടെയും കായലിന്റെയും സൗന്ദര്യം ആസ്വദിച്ചു ചെറുവള്ളങ്ങളിലുള്ള യാത്രയ്ക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ്. killi karamana thiruvallam backwater boat thiruvananthapuram kerala

ചൊവ്വറ,തിരുവനന്തപുരം (chovvara,thiruvananthapuram)

കോവളത്തു നിന്നും 6 കി.മി അകലെയുള്ള കടൽത്തീരമാണ് ചൊവ്വറ. ശാന്തമായി കടൽ സൗന്ദര്യം ആസ്വദിക്കണം എന്നുള്ളവർക്ക് വെള്ള നിറത്തിലുള്ള പൊടി മണൽ നിറഞ്ഞ ഈ തീരം പറ്റിയ സ്ഥലമാണ്. ചൊവ്വറയോട് ചേർന്ന് കിടക്കുന്ന മറ്റൊരു തീരമാണ് "അഴിമലത്തുറ" . kovalam beach chovvara azhimalathura thiruvananthapuram kerala

പൂവ്വാർ, തിരുവനന്തപുരം (poovar ,thiruvananthapuram)

പുഴയും കായലും കടലും അതിരിടുന്ന മനോഹരമായ സ്ഥലം. കോവളത്തുനിന്നും 12  കി.മി ദൂരം. ജലമാർഗം മാത്രമേ ഈ തീരത്തെത്താനാകു. സ്വർണ്ണനിറമുള്ള മണൽ നിറഞ്ഞ കടൽത്തീരം. നെയ്യാർ നദി കടലിൽ പതിക്കുന്ന അഴിമുഖം ആണിവിടം.വിഴിഞ്ഞത്തിനടുത്താണ് ഈ പ്രദേശം .പഴയകാല തുറമുഖമായിരുന്നു ഈ പൂവാർ. river backwaters kovalam boat nayyar cove vizhinjam poovar thiruvananthapuram kerala

പേപ്പാറ, തിരുവനന്തപുരം (peppara ,thiruvananthapuram)

തിരുവനന്തപുരത്തു നിന്ന് 50  കി.മി അകലെ പൊന്മുടിക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്നു .ഒരു മലയോര വന പ്രദേശമാണ്. കരമനയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന പേപ്പാറ അണക്കെട്ടിന്റെ ജലസംഭരണമേഖലയിലെ വനമാണ് പേപ്പാറ വന്യ ജീവി സങ്കേതം. 53  ചതുരശ്ര കി.മി   വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതം 1983 ൽ നിലവിൽ വന്നു. ആന, കാട്ടു പോത്ത് , കാട്ടു പന്നി, കടുവ,പുള്ളിപ്പുലി,മ്ലാവ്,സിംഹവാലൻ കുരങ്ങ്, മലബാർ മലയണ്ണാൻ, നീർപക്ഷികൾ , മലമ്പാമ്പ് , രാജവെമ്പാല മുതലായവ ഈ വന്യ ജീവി സങ്കേതത്തിൽ ഉണ്ട് . അപൂർവ ഇനം ചിത്രശലഭങ്ങളുടെയും താമസ കേന്ദ്രം കൂടിയാണ് ഇവിടം. ponmudi forest peppara dam animals zoo thiruvananthapuram kerala

അഗസ്ത്യകൂടം, തിരുവനന്തപുരം (agasthyakodam ,thiruvananthapuram)

ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യകൂടം നെയ്യാർ വന്യ ജീവി സങ്കേതത്തിന്റെ പരിധിയിൽ ആണ് . പർവതാരോഹകർക്ക് അനുയോജ്യമായ സ്ഥലം . അത്യപൂർവ ഇനത്തിൽപ്പെട്ട നിരവധി ഓർക്കിഡുകളും മറ്റു സസ്യങ്ങളും ഇവിടെയുണ്ട്. തിരുവനന്തപുരത്തുനിന്നും  61  km അകലെ സഹ്യപർവ്വതത്തിൽ 1890  meter ഉയരത്തിലാണ് അഗസ്ത്യകൂടം . aanamudi peak trekking forest agasthyakodam thiruvananthapuram kerala

നെയ്യാർ വന്യജീവിസങ്കേതം , തിരുവനന്തപുരം (neyyar ,thiruvananthapuram)

നെയ്യാറിൻറെ തീരത്തുള്ള 128  ചതുരശ്ര കിലോമീറ്റർ വനപ്രദേശമാണ് നെയ്യാർ വന്യജീവിസങ്കേതത്തിന്റെ പരിധിയിൽ വരുന്നത് . കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യ ജീവി സങ്കേതമാണിത് . തിരുവനന്തപുരത്തു നിന്നും 32  കിലോമീറ്റർ യാത്ര ചെയ്‌താൽ നെയ്യാറിലെത്താം . ആന , കാട്ടുപോത്ത് , മാനുകൾ ,മുള്ളൻപന്നികൾ, കടുവ , മലബാർ മലയണ്ണാൻ ,വരയാട് , സിംഹവാലൻ കുരങ്ങ് മുതലായവ ഇവിടെ കാണപ്പെടുന്നു . നെയ്യാർ ഡാമിന് അടുത്തു മരക്കുന്നം ദ്വീപിൽ നാലര ഹെക്റ്റർ സ്ഥലത്തു ലയൺ സഫാരി പാർക്ക് പ്രവർത്തിക്കുന്നു . വാഹനങ്ങളിൽ സഞ്ചരിച്ചു സഞ്ചാരികൾക്ക് സിംഹങ്ങളെ കാണാവുന്നതാണ് . നെയ്യാർ നദിക്കു കുറുകെ ഡാം നിർമിച്ചു രൂപീകരിച്ച നെയ്യാർ തടാകത്തിൽ ബോട്ടിങ്ങിനും സൗകര്യമുണ്ട് . നെയ്യാറിലെ മുതലവളർത്തൽ കേന്ദ്രം സഞ്ചാരികളെ ആകർഷിക്കും . അപൂർവങ്ങളായ ഔഷധ സസ്യങ്ങളും മരങ്ങളും ഇവിടെയുണ്ട് .   neyyar forest animals  island thiruvananthapuram kerala

പൊന്മുടി ,തിരുവനന്തപുരം (ponmudi, thiruvananthapuram )

തിരുവനന്തപുരത്തു നിന്നും 61 km അകലെ പശ്ചിമഘട്ടത്തിലുള്ള  അതിമനോഹരമായ മലയോര വിനോദ സഞ്ചാര കേന്ദ്രം . കേരളത്തിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങളിൽ ഒന്നാണ്  പൊന്മുടി .മഞ്ഞുമൂടി കിടക്കുന്ന പൊന്മുടി വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ് . തണുത്ത കാലാവസ്ഥയും പച്ചപുതച്ച  കുന്നുകളും ശാന്തതയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം . മല മുകളിൽ ഒരു  മാൻ വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു . സമുദ്രനിരപ്പിൽ നിന്നും 1500  അടി ഉയരെ ആണ് ഈ മലയോരം .വിവിധയിനം പക്ഷികളുടെ താമസ കേന്ദ്രവുമാണ് പൊന്മുടി . ട്രെക്കിങ്ങ് പോലുള്ള സാഹസിക വിനോദങ്ങളിൽ താല്പര്യമുള്ളവർക്കും യോജിച്ച സ്ഥലമാണ് . western ponmudi water falls  vellachattam forest birds thiruvananthapuram kerala

തുമ്പ, തിരുവനന്തപുരം (thumba,thiruvananthapuram)

ഇക്വറ്റോറിയൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പയിൽ പ്രവർത്തിക്കുന്നു. ഭൂമിശാസ്ത്രപരമായി റോക്കറ്റ് വിക്ഷേപണത്തിന് ഏറ്റവും യോജിച്ച സമുദ്ര തീരമാണിത്.  1963 ൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഐ. എസ്. ആർ. ഒ  യുടെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ കീഴിലാണ്. rocket thumba i s r o thiruvananthapuram kerala

വിഴിഞ്ഞം, തിരുവനന്തപുരം (vizhinjam,thiruvananthapuram)

ഇന്ത്യയിൽ ആദ്യമായി തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത് വിഴിഞ്ഞത് ആണ്. കേരളത്തിലെ പ്രമുഖ മത്സ്യബന്ധന തുറമുഖമാണ് വിഴിഞ്ഞം. കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്തു നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. പ്രകൃതിദത്തമായ തുറമുഖമാണ് ഈ സ്ഥലം. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണ് ഇത്. vizhinjam fishing deep sea beach thiruvananthapuram kerala

അഞ്ചുതെങ്ങ്, തിരുവനന്തപുരം (anchuthengu,thiruvananthapuram)

പശ്ചിമതീരത്ത് ബോംബെ കഴിഞ്ഞാൽ ബ്രിട്ടീഷ്കാരുടെ പ്രധാന താവളമായിരുന്നു അഞ്ചുതെങ്ങ്. ആറ്റിങ്ങൽ റാണിയുടെ അനുമതിയോടെ ഇംഗ്ലീഷുകാർ 1695 ൽ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. മനോഹരമായ ഒരു തീരദേശമാണ് ഇത്. fort british anchuthengu thiruvananthapuram kerala

പാപനാശം, തിരുവനന്തപുരം (papanasham,thiruvananthapuram)

തിരുവനന്തപുരം  നഗരത്തിൽ നിന്ന് 41 കിലോമീറ്റർ വടക്കുമാറി വർക്കലയിൽ ഉള്ള പാപനാശം കടൽത്തീരം പ്രമുഖ തീർത്ഥാടന കേന്ദ്രം ആണ്. കടൽത്തീരത്തുള്ള കുന്നുകളിൽ നിന്നുള്ള ഉറവയാണ് ഇവിടുത്തെ  പ്രധാന സവിശേഷത. ലോകത്തു തന്നെ അപൂർവമായ ചെമ്മൺകുന്നുകൾ ഈ തീരത്തിന്റെ പ്രത്യേകതയാണ്. ഇവിടെ കുളിക്കുന്നത് സർവ പാപങ്ങളും ഇല്ലാതാക്കും എന്നാണ് വിശ്വാസം . കർക്കിടക മാസത്തിലെ വാവ് ബലിക്ക് പ്രസിദ്ധം. papanasham beach vellachattam water falls varkkala thiruvananthapuram kerala

വർക്കല, തിരുവനന്തപുരം (varkala,thiruvananthapuram)

വർക്കല കടപ്പുറവും 800 വർഷം പഴക്കമുള്ള വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രവും പ്രസിദ്ധമാണ്. തിരുവനന്തപുരത്തു നിന്ന് 50 കിലോമീറ്റർ അകലെയാണിത്. ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥലമാണ് വർക്കലയിലെ ശിവഗിരി ആശ്രാമം. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നിന്ന് 3കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. ശിവഗിരി തീർത്ഥാടനം പ്രസിദ്ധം. കൊല്ലം - തിരുവനന്തപുരം ജലഗതാഗത മാർഗ്ഗത്തിലുള്ള വർക്കല തുരങ്കം ഏറെ പ്രസിദ്ധമാണ്. varkkala beach temple sree narayana guru shivagiri asramam thiruvananthapuram kerala

വേളി, തിരുവനന്തപുരം (veli,thiruvaranthapuram)

ശംഖുമുഖത്തിനു വടക്കു മാറിയാണ് വേളി ടൂറിസ്റ്റ് ഗ്രാമത്തിലെ വേളി കടൽത്തീരം. വേളിയും ആക്കുളവും ജലാശയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ബോട്ടുകളിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സവാരി ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ കായലും ഉദ്യാനവും എല്ലാം ചേർന്ന വിനോദസഞ്ചാര കേന്ദ്രമാണ് വേളി. നേർത്തൊരു മണൽതിട്ടയാണ് വേളി കായലിനെയും അറബി കടലിനെയും വേർതിരിക്കുന്നത്. ഒരു തൂക്കുപാലവും അമ്യൂസ്മെന്റ് പാർക്കും വെള്ളത്തിൽ പൊങ്ങി കിടക്കുന്ന റെസ്റ്റോറന്റും വെളിയിലുണ്ട്. shamnkumukham veli boat garden backwater beach thiruvananthapuram kerala

ശംഖുമുഖം, തിരുവനന്തപുരം (shamnkumukham,thiruvananthapuram)

Image
തിരുവനന്തപുരത്തു നിന്ന് 8 കിലോമീറ്റർ അകലെ വിമാന താവളത്തിനടുത്താണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത മത്സ്യ കന്യകയുടെ കൂറ്റൻ ശിൽപം ഇവിടെ കാണാം. 35 മീറ്റർ ആണ് ഇതിന്റെ നീളം. വിനോദ സഞ്ചാരികൾക്കായി ഒട്ടേറെ സൗകര്യങ്ങൾ ശംഖുമുഖത്തു ഒരുക്കിയിട്ടുണ്ട്. വിശ്രമ കേന്ദ്രം, റോളർ സ്‌കേറ്റിങ് നു  ഉള്ള പ്രത്യേക സ്ഥലം, കടൽ തീരത്തു കരിങ്കല്ല് കൊണ്ട് നിർമ്മിച്ച കൽമണ്ഡപം തുടങ്ങിയവ ഒക്കെ ശംഖുമുഖ തീരത്തെ ആകർഷണങ്ങളാണ്. സായാഹ്നനേരങ്ങൾ സന്തോഷ പൂരിതമാക്കുവാൻ ഇവിടം നിങ്ങളെ സഹായിക്കും. കരിങ്കൽ കൊണ്ട് നിർമിച്ച കൽമണ്ഡപം 

കോവളം,തിരുവനന്തപുരം (kovalam, thiruvananthapuram)

രാജ്യാന്തര പ്രാധാന്യമുള്ള വിനോദ സഞ്ചാര കേന്ദ്രം. വിദേശ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ കോവളം പാറ കൂട്ടങ്ങളാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന മൂന്നു തീരങ്ങൾ ചേർന്നതാണ്. ശാന്തമായ തീരമുള്ള കോവളത്ത് 100 മീറ്റർ വരെ കടലിലേക്ക് നടന്നിറങ്ങാം. തിരുവനന്തപുരം നഗരത്തിൽ  നിന്നും 16 km മാത്രം യാത്ര  ചെയ്‌താൽ കോവളത്തെത്താം. കടൽ ( beach) തിരുവനന്തപുരം (thiruvananthapuram) കോവളം(kovalam)

റോസ്മല,കൊല്ലം ( rosemala ,kollam)

Image
View point from rosemala Heart in the dam The way to rosemala Direction to rosemala from aryankavu റോസ്മല : ജനവാസം ഉള്ള ഒരു മേഖല ആണ് റോസ്മല. തമിഴ്നാട് നോട് വളരെ അടുത്ത് കിടക്കുന്നു. 15 km  ആര്യങ്കാവ് ൽ നിന്ന്.  റോസ്മല off road Drive ന് വളരെ അധികം യോജിച്ച ഒന്നാണ്. Jeep, bullet ഉള്ളവർക്ക് വളരെ നന്നായി ആസ്വദിക്കാൻ കഴിയും. അവിടേക്ക് jeep പോകുന്നുണ്ട്. ഒരാൾക്ക് 50രൂപ ആണ് (one side). പ്രവേശന ഫീ  20 രൂപ ആണ്.  അതിനു ശേഷം നിങ്ങൾക്ക് view point ൽ എത്തി ചേരാം. Jeep ൽ പോകുന്നവർക്ക് തിരിച്ചു നടന്നു  വന്നാൽ പ്രകൃതി സൗന്ദര്യം നന്നായി ആസ്വദിക്കാൻ കഴിയും.

മീൻമുട്ടി,thiruvananthapuram ( meenmutti,thiruvananthapuram)

Image
മീൻമുട്ടി മീൻമുട്ടി  : പൊന്മുടി മലനിരകളുടെ ഒപ്പം ചേർന്നുനിൽക്കുന്ന കാനന സുന്ദരി... 2Km കാട്ടിലൂടെ ഉള്ള കാൽനടക്ക് ശേഷം  ആണ് എത്തിച്ചേരാനാകുക...  കാനന യാത്ര സഞ്ചാരികൾക്കു ഒരു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു.  പൊന്മുടി ചുരം കയറുന്നതിനു 20km മുന്നിലാണ്  ഈ സുന്ദരിയുടെ സ്ഥാനം. പൊന്മുടി സഞ്ചാരികൾ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലം.തിരുവനന്തപുരം നഗരത്തിൽ നിന്നും ഏതാണ്ട് 45 കി.മി ദൂരം. തിരുവനന്തപുരം-നെടുമങ്ങാട്- വിതുരവഴി കല്ലാറിലെത്താം. തെന്മല- കുളത്തുപ്പുഴ വഴി വരുന്നവർക്ക് ചുള്ളിമാനൂർ നിന്നു പൊന്മുടി റൂട്ടിൽ വിതുരവഴി ഇവിടെയെത്താം. തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് മീൻമുട്ടി. സ്വച്ഛവും  മനോഹരവുമായ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. Direction from meenmutti to ponmudi meenmutti ponmudi nedumangadu vithura kallar kulathupuzha thenmala chullimanoor thiruvananthapuram vellachattam water falls kerala

Konni (കുട്ടവഞ്ചി ) അടവി eco tourism

Image
അടവി Eco Tourism from konni Adavi kuttavanchi കുട്ടവഞ്ചി  അടവി ഇക്കോ ടൂറിസം,  കുട്ടവഞ്ചി : കോന്നിയിൽ നിന്നും ഏകദേശം 13 km ഉണ്ട് ഇവിടെ എത്തി ചേരുവാൻ. വളരെ അധികം പ്രകൃതി യും ആയി ഇണങ്ങി ചേർന്ന ഒരിടം. കുട്ടവഞ്ചി വളരെ നല്ല അനുഭവം നൽകുന്നുണ്ട്.  ഒരാൾക്ക് കുട്ടവഞ്ചിയിൽ 100 രൂപ ആണ് പ്രവേശന ഫീ.  Direction from  konni to adavi eco tourism Dirction to adavi eco tourism Konni - Thannithodu Road, Pathanamthitta, Konni, Kerala Phn : 0468 224 7645 adavi eco tourism Pathanamthitta kuttavanchi river forest trekking

Malamel മലമേൽ evening view

Image
Sun set at malamel Beautiful click from malamel , kollam , kerala. Direction from valakom to malamel Direction to malamel from valakom jn Malamel temple, a panorama view Malamel para

ഒടിയൻ video from kashi, mohanlal

Mohanlal give an introduction about the movie odiyan (ഒടിയൻ ).  Its from kashi. 

മുക്കുറ്റി

Image

Thattayil orippurath temple (തട്ടയിൽ ഒരിപ്പുറത്തു ക്ഷേത്രം )

Image
Relaxing place near orippurath temple. The nature Beauty

അത്തം

Image
അത്തം മലയാളി യുടെ  ആഘോഷം ആയ ഓണത്തിന്റെ ഭാഗമായി കൊണ്ടു പോകുന്ന സംസ്കാരം