 |
മീൻമുട്ടി |
മീൻമുട്ടി : പൊന്മുടി
മലനിരകളുടെ ഒപ്പം ചേർന്നുനിൽക്കുന്ന കാനന സുന്ദരി... 2Km കാട്ടിലൂടെ ഉള്ള കാൽനടക്ക് ശേഷം ആണ് എത്തിച്ചേരാനാകുക... കാനന യാത്ര സഞ്ചാരികൾക്കു ഒരു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. പൊന്മുടി ചുരം കയറുന്നതിനു 20km മുന്നിലാണ് ഈ സുന്ദരിയുടെ സ്ഥാനം. പൊന്മുടി സഞ്ചാരികൾ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലം.തിരുവനന്തപുരം നഗരത്തിൽ നിന്നും ഏതാണ്ട് 45 കി.മി ദൂരം. തിരുവനന്തപുരം-നെടുമങ്ങാട്- വിതുരവഴി കല്ലാറിലെത്താം. തെന്മല- കുളത്തുപ്പുഴ വഴി വരുന്നവർക്ക് ചുള്ളിമാനൂർ നിന്നു പൊന്മുടി റൂട്ടിൽ വിതുരവഴി ഇവിടെയെത്താം. തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് മീൻമുട്ടി. സ്വച്ഛവും മനോഹരവുമായ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മുഖ്യ ആകർഷണം.
 |
Direction from meenmutti to ponmudi |
- meenmutti
- ponmudi
- nedumangadu
- vithura
- kallar
- kulathupuzha
- thenmala
- chullimanoor
- thiruvananthapuram
- vellachattam
- water falls
- kerala
Comments
Post a Comment