നെയ്യാർ വന്യജീവിസങ്കേതം , തിരുവനന്തപുരം (neyyar ,thiruvananthapuram)
നെയ്യാറിൻറെ തീരത്തുള്ള 128 ചതുരശ്ര കിലോമീറ്റർ വനപ്രദേശമാണ് നെയ്യാർ വന്യജീവിസങ്കേതത്തിന്റെ പരിധിയിൽ വരുന്നത് . കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യ ജീവി സങ്കേതമാണിത് . തിരുവനന്തപുരത്തു നിന്നും 32 കിലോമീറ്റർ യാത്ര ചെയ്‌താൽ നെയ്യാറിലെത്താം . ആന , കാട്ടുപോത്ത് , മാനുകൾ ,മുള്ളൻപന്നികൾ, കടുവ , മലബാർ മലയണ്ണാൻ ,വരയാട് , സിംഹവാലൻ കുരങ്ങ് മുതലായവ ഇവിടെ കാണപ്പെടുന്നു . നെയ്യാർ ഡാമിന് അടുത്തു മരക്കുന്നം ദ്വീപിൽ നാലര ഹെക്റ്റർ സ്ഥലത്തു ലയൺ സഫാരി പാർക്ക് പ്രവർത്തിക്കുന്നു . വാഹനങ്ങളിൽ സഞ്ചരിച്ചു സഞ്ചാരികൾക്ക് സിംഹങ്ങളെ കാണാവുന്നതാണ് . നെയ്യാർ നദിക്കു കുറുകെ ഡാം നിർമിച്ചു രൂപീകരിച്ച നെയ്യാർ തടാകത്തിൽ ബോട്ടിങ്ങിനും സൗകര്യമുണ്ട് . നെയ്യാറിലെ മുതലവളർത്തൽ കേന്ദ്രം സഞ്ചാരികളെ ആകർഷിക്കും . അപൂർവങ്ങളായ ഔഷധ സസ്യങ്ങളും മരങ്ങളും ഇവിടെയുണ്ട് .
- neyyar
- forest
- animals
- island
- thiruvananthapuram
- kerala
Comments
Post a Comment