Posts

Showing posts from October, 2017

കുട്ടനാട് ,ആലപ്പുഴ (kuttanadu,alappuzha)

Image
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാടിനു വിനോദ സഞ്ചാര രംഗത്തു പ്രധാന സ്ഥാനമുണ്ട്. പ്രകൃതി സൗന്ദര്യത്തിനു പേരുകേട്ട കുട്ടനാട്ടിൽ സമുദ്ര  നിരപ്പിൽ നിന്നും ഒന്നര മീറ്ററോളം താഴ്ചയിൽ ആണ് നെൽകൃഷി നടത്തുന്നത്. കായലും കനാലുകളും പുഴകളും ചെറു തോടുകളും നിറഞ്ഞ കുട്ടനാടുകായൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. മീനച്ചിൽ  , മണിമല, അച്ചൻകോവിൽ ,പമ്പ എന്നീ നാല് നദികളും വേമ്പനാട്ടു കായലും കുട്ടനാടിനോട് ചേർന്ന് കിടക്കുന്നു. Kuttanad  is a region covering the Alappuzha and Kottayam Districts, in the state of Kerala, India, well known for its vast paddy fields and geographical peculiarities. The region has the lowest altitude in India, and is one of the few places in the world where farming is carried around 1.2 to 3.0 metres (4 to 10 ft) below sea level. Kuttanadu is historically important in the ancient history of South India and is the major rice producer in the state. Farmers of Kuttinad are famous for   Biosaline Farming. FAO has declared the Kuttanad Farming Syste...

ആലപ്പുഴ ലൈറ്റ് ഹൗസ് , ആലപ്പുഴ (alappuzha light house, alappuzha)

Image
1862  ൽ പണികഴിപ്പിച്ച ആലപ്പുഴ ലൈറ്റ് ഹൗസ് ഇന്നും പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്നു. ആലപ്പുഴ  കടൽത്തീരത്ത് കടൽപ്പാലത്തിനു രാജാകേശവദാസ് സ്വിമ്മിങ് പൂളിനും സമീപത്താണ് ലൈറ്റ് ഹൗസ്. The  Alappuzha Lighthouse  is situated in the coastal town of Alappuzha, Kerala. It was built in 1862 and is a major tourist attraction. Visitors are allowed between 1500 hours and 1630 hours on every weekday at an admission fee of 20 rupees for Indian citizens and 50 rupees for foreigners. This is the first of its kind in the arabian sea coast of kerala.                                                                     to reach                                          direction :  https://her.is/2HcVq...

ആലപ്പുഴ ബീച്ച് , ആലപ്പുഴ (alappuzha beach,alappuzha)

Image
പഴയ പ്രതാപം പേറുന്ന കടൽ പാലം , 153  വർഷമായി കടൽ സഞ്ചാരികൾക്കു വെളിച്ചം വിതറുന്ന ദീപസ്തംഭം , ആലപ്പുഴ നഗര ശില്പി രാജാകേശവദാസിന്റെ സ്മരണകളും പേറി നീന്തൽ കുളം , പഞ്ചാര മണൽത്തരികൾ നിറഞ്ഞ കടൽത്തീരം , കുട്ടികൾക്ക് കളിക്കാൻ വിജയ പാർക്ക്, ബോട്ടിങ്ങിനായി സീ വ്യൂ പാർക്ക് ഇതെല്ലാം ചേർന്ന ആലപ്പുഴ കടൽത്തീരം മികച്ച പിക്‌നിങ് സ്പോട്ട്  ആണ്. Alappuzha Beach (Malayalam : ആലപ്പുഴ ബീച്ച്) is a beach in Alappuzha town and a tourist attraction in Kerala, India. Beach has an old pier which extend to sea is over 150 years old. Alappuzha beach host many events annually like Alappuzha beach festival, Sand art festival and many more. Have a look at this place with HERE WeGo: Alappuzha Beach  http://her.is/2xOEBmB https://goo.gl/maps/bBe1zh1iTb52 alappuzha beach park boating picnic view light house bridge alappuzha

തഴവ,കൊല്ലം (thazhava,kollam)

തഴപ്പായ വ്യവസായ കേന്ദ്രമായി പ്രശസ്തി നേടിയ തഴവ ഇപ്പോൾ നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. direction:  https://her.is/2Fi0peH https://goo.gl/maps/MHmKYxmFcpT2 thazhava industry kollam

കുളത്തുപ്പുഴ പ്ലാൻറെഷൻസ് , കൊല്ലം (kulathupuzha plantations,kollam)

ശ്രീലങ്കൻ അഭയാർഥികളുടെ പുനഃരധിവാസാർത്ഥo തുടങ്ങിയ റിഹാബിലിറ്റേഷൻ പ്ലാൻറെഷൻ ലിമിറ്റഡിന്റെ 2070 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ലോകം. റബ്ബറും എണ്ണപ്പനയും അടക്കം നിരവധി കാർഷിക വിഭവങ്ങൾ ഇവിടെ ഉത്പ്പാദിപ്പിക്കുന്നു. kulathupuzha plantations kollam palm oil plant sreelankan

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)

Image
സഞ്ചാരികൾക്കും സാഹസികർക്കും പ്രീയപ്പെട്ട ഇടമാണ് അഡ്വഞ്ചർ  പാർക്ക്. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്ന് മൂന്ന് കിലോമീറ്റര് അകലെ ആശ്രാമത്ത്  ആണ് ഈ സാഹസിക വിനോദ പാർക്ക്. കുട്ടികൾക്ക് സ്‌കേറ്റിങ് , ബർമ്മ ബ്രിഡ്ജ് , കമാൻഡോ നൈറ്റ് എന്നിങ്ങനെ വിവിധ വിനോദങ്ങളുണ്ട്. സ്പീഡ് ബോട്ടും , മോട്ടോർ ബോട്ടും , പെഡൽ ബോട്ടുമായി ബോട്ടിങ് സൗകര്യമുണ്ട് . മൺറോ പ്രഭുവിന്റെ വസതിയായിരുന്ന 200  വർഷത്തോളം പഴക്കമുള്ള ഗസ്റ്റ് ഹൗസും ഇവിടെയുണ്ട്. Asramam Adventure Park  is an urban park in the core Kollam city of Kerala state. It was opened after 1980, on 48 acres (19 ha) of city-owned land. Located beside the Kerala's pride, backwaters of Ashtamudi, this place popularly known as  Asramam Picnic Village . It is the main centre of recreational activities in Kollam city. The Kollam District Tourism Promotion Council conducts regular backwater cruises in houseboats, luxury boats and speedboats from the Boat Club. The mangroves   near this park is very famous in all over India. So many e...

ശാസ്‌താംകോട്ട, കൊല്ലം (shasthamkotta,kollam)

Image
ശാസ്താംകോട്ടയിൽ തടാകം തന്നെയാണ് മുഖ്യ ആകർഷണം.പായലില്ല,ജലസസ്യങ്ങളില്ല,വെള്ളത്തിലെ കളകൾ ഒന്നുമില്ല. ശാസ്‌താംകോട്ട ക്ഷേത്രത്തിനു സമീപം താഴോട്ടിറങ്ങിയാൽ കായൽ കാണാം. വിളന്തറ ബണ്ട് ആണ് ശാസ്‌താംകോട്ട തടാകം കാണാൻ നല്ല വ്യൂ പോയിന്റ്കളിൽ ഒരിടം. ശാസ്‌താം കോട്ട - ചവറ റോഡിൽ അടിക്കാട്‌ ജംഗ്ഷൻ വഴി രണ്ടു കിലോമീറ്റര് ആണ് ഇവിടേയ്ക്ക്. കായലിൽ തുഴ ബോട്ടിൽ സഞ്ചരിക്കാം. Sasthamcotta Lake or Sasthamkotta Lake, also categorized as a wetland, is the largest fresh water lake in Kerala, a state of India on the south of the West Coast. The lake is named after the ancient Sastha temple located on its bank. direction :  https://her.is/2D5qZSu https://goo.gl/maps/4HcVvVei5Nx shasthamkotta kollam lake back waters view point boating

അരിപ്പ,കൊല്ലം (arippa kollam)

കൊല്ലത്തു നിന്ന് തെന്മല കുളത്തുപ്പുഴ തിരുവന്തപുരം റൂട്ടിലാണ് അരിപ്പ.കുളത്തുപ്പുഴയിൽ നിന്ന് 3 കി.മി ദൂരം. നിത്യഹരിത വനമേഖലയാണ് അരിപ്പ. ഫോറസ്റ് ട്രെയിനിങ് സ്കൂളിന്റെ ആസ്ഥാനമാണിത് . പക്ഷി നിരീക്ഷണത്തിനു പറ്റിയ വന മേഖലയാണ്. പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്കു ഇവിടെ തങ്ങാനും വനം ചുറ്റിനടന്നു കാണാനും കേരള ഫോറസ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അരിപ്പയിൽ ട്രൈനിങ്ങിനു അവസരമുണ്ട്. arippa forest river animals birds kollam kulathupuzha

അഷ്ടമുടി,കൊല്ലം(ashtamudi,kollam)

എട്ടുപിരിവുകളായി  അനിയതമായ ആകൃതിയിൽ കിടക്കുന്ന അഷ്ടമുടികായൽ കൊല്ലം ജില്ലയിലെ നാലു നദികളെയാണ് ഉൾക്കൊള്ളുന്നത്. കുണ്ടറ,ചവറ,വെള്ളിമൺ,കണ്ടഞ്ചിറ,പെരുമൺ,കാഞ്ഞിരോട്,കുമ്പളം,മുക്കാട് എന്നിവയാണ് ഈ കായലിന്റെ എട്ടു മുടികൾ. ഹൗസ്ബോട്ടുകളിൽ കായലുകളെയും,കായൽ ജീവിതത്തെയും അറിയാം. കായൽ യാത്രയിൽ താല്പര്യമുള്ളവർക്ക് യാത്രാബോട്ടിൽ അഷ്ടമുടികായലിലൂടെ ചവറയിലെത്തി കൈത്തോടുകളും കായംകുളംകായലും വേമ്പനാട്ടുകായലും കടന്നു ആലപ്പുഴയിലെത്താം . ashtamudi kayal backwaters vembanattu alappuzha kayamkulam river kollam

മണലാർ- കുംഭാവുരുട്ടി , കൊല്ലം (manalar-kumbhavurutti , kollam)

കൊല്ലത്തു നിന്ന് 90  കി.മി ദൂരം. കൊട്ടാരക്കര - പുനലൂർ- അലിമുക്ക്- അച്ചൻകോവിൽ റൂട്ട്. ഇതിൽ അലിമുക്ക് മുതൽ അച്ചൻകോവിൽ വരെ കാറ്റ് റോഡ്‌ ആണ്. തിരുവനന്തപുരത്തു നിന്ന് പാലോട്-കുളത്തുപ്പുഴ-തെന്മല-ആര്യങ്കാവ്-ചെങ്കോട്ടവഴി ഇവിടെ എത്താം. ചെങ്കോട്ടയിൽ നിന്ന് മണലാറിലേക്കു 23  കി.മി ദൂരം. ഇതൊരു ഇക്കോ മേഖലയാണ്. വനമേഖലയിലൂടെയുള്ള യാത്ര വേറിട്ട ഒരു അനുഭവം ആയിരിക്കും. യാത്രയിൽ അപൂർവമായി വന്യ ജീവികളെ കാണാം. മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മണലാർ ചെറിയൊരു വെള്ളച്ചാട്ടമാണ്.എന്നാൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം വലുതാണ്. അച്ചൻകോവിലാറിന്റെ പോഷക നദിയായ കുംഭാവുരുണി പുഴയിലാണ് വെള്ളച്ചാട്ടം. manalar kumbhavurutti achankovil river vellachattam water falls forest kollam

ചെന്തുരുണി വന്യജീവി സങ്കേതം,കൊല്ലം (Shenduruney Wildlife Sanctuary,kollam)

കൊല്ലത്തു നിന്ന് പുനലൂർവഴി തെന്മലക്ക് ഏകദേശം 70 കി.മി ദൂരം. തിരുവനന്തപുരം നെടുമങ്ങാട് കുളത്തുപ്പുഴ വഴി എത്താം. തെന്മലയാണ് ചെന്തുരുണിയുടെ അടുത്ത പട്ടണം. ദൂരം 72 കി.മി. കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതമാണ് പത്തനാപുരം താലൂക്കിലെ ചെന്തുരുണി. ഈ വനമേഖലയിലാണ് അത്യപൂർവമായ ചെന്തുരുണി മരം കാണപ്പെടുന്നത്. നിത്യഹരിത വനങ്ങളും ഇലപൊഴിയും ഈർപ്പ വനങ്ങളും പുൽമേടുകളും നിറഞ്ഞതാണ് ഈ മേഖല. ധാരാളം വന്യ ജീവികളും അപൂർവ പക്ഷികളും ശലഭങ്ങളും ഒട്ടനവധി സസ്യങ്ങളും ഇവിടെയുണ്ട്. ട്രെക്കിങ്ങ്, ബോട്ടിങ്  എന്നിവയ്ക്ക് സൗകര്യമുണ്ട്. ഇതിനോട് ചേർന്നാണ് പാലരുവി വെള്ളച്ചാട്ടവും തെന്മലയും. നൂറു ചതുരശ്ര കിലോമീറ്ററോളം കൊടുംകാടും , 26 ചതുരശ്ര.കി.മി വിസ്തീർണ്ണമുള്ള ഒരു കൃത്രിമ തടാകവും ഉൾപ്പെടുന്നതാണ് ചെന്തുരുണി വന്യ ജീവി സങ്കേതം. Shenduruney Wildlife forest vellachattam water falls boating  trekking thenmala kollam

Happy gandhi Jayanthi

Image
Mohandas Karamchand Gandhi also known by others names as Gandhiji, Bapu, Mahatma Gandhi leader of Indian independence movement in British-ruled India. He led India to have freedom and civil rights. Mahatma Gandhi was assassinated on 30 January 1948 by Nathuram Godse, firing three bullets into his chest. Mahatma Gandhi was the “Father of the Nation”. His birthday is celebrated every year on 2 October as Gandhi Jayanti in his memory and sacrifices he made for his beloved county. Mahatma Gandhi Quotes “Seven Deadly Sins – Wealth without work Pleasure without conscience Science without humanity Knowledge without character Politics without principle Commerce without morality Worship without sacrifice.” ― Mahatma Gandhi “There are people in the world so hungry, that God cannot appear to them except in the form of bread.” ― Mahatma Gandhi “In a gentle way, you can shake the world” ― Mahatma Gandhi “Each night, when I go to sleep, I die. And the next morning, when I wake up,...

തെന്മല,കൊല്ലം (thenmala,kollam)

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് കൊല്ലം ജില്ലയിലെ തെന്മല ഇക്കോ ടൂറിസം. കൊല്ലത്തു നിന്ന് പുനലൂർ വഴി തെന്മലയ്ക്കു ഏകദേശം 70  കി.മി ദൂരം. തിരുവനന്തപുരം നെടുമങ്ങാട് കുളത്തുപ്പുഴ വഴിയും തെന്മലയിൽ എത്താം. ദൂരം 72  കി.മി . പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ ചെരുവിൽ സ്ഥിതി ചെയ്യുന്ന തെന്മല അരുവികളും പുഴകളും മലനിരകളും കുന്നുകളും നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽ നിന്നും 500 മീറ്റർ ഉയരമുണ്ട്. ഉഷ്ണ മേഖല നിത്യ ഹരിത വനങ്ങളും അർദ്ധ നിത്യ ഹരിത വനങ്ങളും ഇല കൊഴിയും വനങ്ങളും നിറഞ്ഞ ഈ പ്രദേശം ജൈവ വൈവിധ്യത്താലും സമ്പന്നമാണ്. കല്ലട ജലസേചന പദ്ധതിയുടെ അണക്കെട്ടാണ് തെന്മല ഡാം. ഇവിടെ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട പല സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. ട്രെക്കിങ്ങ് ആണ് ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ഇനം. മ്യൂസിക്കൽ ഫൗണ്ടൻ , തൂക്കുപാലത്തിലൂടെയുള്ള യാത്ര, കാട്ടുപാതയിലൂടെയുള്ള സഞ്ചാരം, ബോട്ടിങ് എന്നിവയെല്ലാം പരിസ്ഥിതി സൗഹൃദ ജനറൽ ടൂറിസത്തിന്റെ ഭാഗമാണ്. കനോപ്പി വാക്കിങ്ങ് ആണ് ഇവിടെ ഏറ്റവും ആവേശം കൊള്ളിക്കുന്നത്‌.മരത്തിനു മുകളിലൂടെ നടക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന നടപ്പാതയ്ക്കു 33 അ...

നീണ്ടകര,കൊല്ലം (neendakara,kollam)

കേരളത്തിലെ പ്രശസ്തമായ മത്സ്യബന്ധന തുറമുഖമാണ് നീണ്ടകര. കൊല്ലം - എറണാകുളം - ദേശീയ പാതയോരത്ത് നീണ്ടകര പാലത്തിനു സമീപമാണ് തുറമുഖം . അഷ്ടമുടി കായലും അറബി കടലും സംഗമിക്കുന്ന സ്ഥലമാണിത്. neendakara azhimukham kollam

ആലുംകടവ് , കൊല്ലം (aalumkadavu,kollam)

കരുനാഗപ്പള്ളിക്ക് അടുത്തുള്ള കായലോര ഗ്രാമമായ ആലുംകടവ് കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമാണ്. കൊല്ലം - ആലപ്പുഴ ജലപാതയിൽ കൊല്ലത്തു നിന്നും 23  കി.മി അകലെയാണ് ആലുംകടവ്. ശാസ്താംകോട്ട ശുദ്ധജലതടാകവും തിരുമുല്ലവാരം ബീച്ചുമൊക്കെ സമീപ പ്രദേശങ്ങളാണ്. back waters beach house boat aalumkadavu kollam

തങ്കശ്ശേരി , കൊല്ലം (thankasheri,kollam)

കൊല്ലം നഗരത്തിൽ നിന്ന് 5 കി.മി അകലെ സ്ഥിതിചെയ്യുന്നു. തങ്കശ്ശേരി ചരിത്ര പ്രാധാന്യമുള്ള കടലോര പ്രദേശമാണ്. 1902 - ൽ സ്ഥാപിച്ച  144 അടി ഉയരമുള്ള ലൈറ്റ് ഹൗസ് ( വിളക്കുമാടം) തങ്കശ്ശേരി തീരത്തെ പ്രധാന ആകർഷണമാണ്. ഗോവണിയിലൂടെ മുകളിലെത്തിയാൽ ഒരുവശത്തു കടൽക്കാഴ്ചയും മറുവശത്തു നഗരകാഴ്ചയും കാണാം. പോർട്ടുഗീസ്, ഡച്ച് , ബ്രിട്ടീഷ് ആധിപത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച കോട്ടയുടെ ഭാഗം ഇവിടെ സ്ഥിതി ചെയ്യുന്നു.സൂര്യാസ്‌തമയവും ചന്ദ്രോദയവും ഒരേസമയം കാണാൻ സാധിക്കുന്ന അപൂർവം ബീച്ചുകളിലൊന്നാണ് തങ്കശ്ശേരി . thankasheri beach light house sunset kollam

ഓച്ചിറ , കൊല്ലം (ochira ,kollam)

കൊല്ലം ജില്ലയിലെ രാജ്യാന്തര പ്രസിദ്ധിയുള്ള ഒരു തീർത്ഥടന കേന്ദ്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം . വിഗ്രഹമോ ചുറ്റമ്പലമോ ഇല്ലാത്ത ക്ഷേത്രമാണിത്. ഓച്ചിറക്കളി പ്രസിദ്ധമാണ്. ochira temple kollam

പുനലൂർ തൂക്കുപാലം, കൊല്ലം (punalur hanging bridge,kollam)

ഇന്ത്യയിലെ പ്രമുഖ തൂക്കുപാലങ്ങളിൽ ഒന്നായ പുനലൂർ തൂക്കുപാലം കല്ലടയാറിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.  തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന...

പാലരുവി വെള്ളച്ചാട്ടം, കൊല്ലം (palaruvi water falls,kollam)

കൊല്ലം  ചെങ്കോട്ട പാതയിൽ പുനലൂരിൽ നിന്നും 35 കി. മി  കിഴക്ക് മാറിയാണ് പാലരുവി വെള്ളച്ചാട്ടം.  കൊല്ലം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണിത്. മുന്നൂറടി ഉയരത്തിൽ നിന്ന് പലതട്ടുകളിലായി പാറകളിൽക്കൂടെ തെറിച്ചു താഴേക്കു പതിച്ചു പാലുപോലെ പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു.  കല്ലടയാറിലെ ഈ വെള്ളച്ചാട്ടം ആര്യങ്കാവിനടുത്ത് വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.  തമിഴ്നാട് അതിരിലാണ് പാലരുവി. കൊല്ലം ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടവും ഇതുതന്നെയാണ്. ആര്യങ്കാവിൽ നിന്നും ഏകദേശം 7 കി. മി ദൂരം. Palaruvi Vellachattam Aryankavu Water falls Forest Punalur Kollam

ജഡായുപ്പാറ, കൊല്ലം (jadayuppara ,kollam)

Image
ചടയമംഗലത്ത് നിലകൊള്ളുന്ന ജഡായു പാറ നിരവധി  സന്ദർശകരെ ആകർഷിക്കുന്നു. സീതയെ അപഹരിച്ചു കൊണ്ടുപോകുന്നതിനിടയിൽ അത് തടയാൻ ശ്രമിച്ച ജഡായു എന്ന പക്ഷി രാവണന്റെ വെട്ടേറ്റു വീണത് ഇവിടെയാണെന്നുള്ള വിശ്വാസമാണ് ഈ പേരിനടിസ്ഥാനം. ഈ മലമുകളിലെത്തിയാൽ പ്രകൃതി സൗന്ദര്യം കണ്ടു ആസ്വദിക്കാം. സമുദ്ര നിരപ്പിൽ നിന്ന്  1200 അടി ഉയരമുള്ള ജടായു പാറയിലേക്കു കയറാൻ അരമണിക്കൂർ ട്രെക്കിങ്ങ് വേണം. റോപ്പ്‌വേ വഴി കയറാം. കല്ലടത്തണ്ണി എന്ന  ചെറിയ വെള്ളച്ചാട്ടവും കോട്ടുക്കൽ ഗുഹ ക്ഷേത്രവും ഈ ടൂറിസ്റ്റ് സർക്കിളിൽ ഉൾപ്പെടുത്താവുന്നതും ആണ്. പുതുതായി നിർമ്മിച്ച ജഡായു പക്ഷിയുടെ നിർമ്മിതിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പം. ഇതിനോട് ചേർന്ന്  ഹെലിപ്പാഡ് സൗകര്യം ഉണ്ട്. അതുപോലെ ഈ പക്ഷിയുടെ ശില്പത്തിനുള്ളിൽ 400 പേർക്ക് ഇരിക്കാവുന്ന ഒരു  തിയേറ്റർ ഉണ്ട്.adventure പാർക്ക്‌ ഇതിന്റെ ഭാഗമായി ഉണ്ട്. direction :  https://goo.gl/maps/VGfM6U4FDcJ2 Jatayu para Chadayamangalam Adventure Vellachattam Water falls Kollam

തിരുമുല്ലവാരം, കൊല്ലം (thirumullavaram ,kollam)

കൊല്ലം നഗരത്തിൽ നിന്നു 6  കി.മി അകലെ സ്ഥിതി ചെയ്യുന്ന കടലോരത്തിന്റെ പ്രധാന ആകർഷണം മനോഹരമായ തെങ്ങിൻതോപ്പുകളാണ്‌.നീല നിറമുള്ള കടലും സ്വർണ്ണനിറമുള്ള മണൽത്തരികളും ആകർഷണമാണ്. പിതൃബലി തർപ്പണത്തിനായി ആയിരങ്ങൾ എത്തുന്ന സ്ഥലമാണ്. കടലിൽ ഒന്നര കിലോമീറ്റർ മാറിയുള്ള ഞായറാഴ്ച്ചപ്പാറ വേലിയിറക്ക സമയത്തു കാണാം. തൊട്ടടുത്ത് ഒരു മഹാവിഷ്ണു ക്ഷേത്രവും ഉണ്ട്. thirumullavaram beach  temple kollam

ശ്രീ പത്ഭനാഭസ്വാമിക്ഷേത്രം , തിരുവനന്തപുരം (sree pathbhanabha swami kshethram , thiruvananthapuram)

                             ആരാധനാലയങ്ങൾ  തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായാണ് പ്രസിദ്ധമായ ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. അനന്തന് മുകളിൽ യോഗനിദ്രയിലാണ്ട പത്ഭനാഭ സ്വാമി കേരളത്തിലെ തന്നെ അത്യപൂർവ പ്രതിഷ്ഠയാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ ചുമർ ചിത്രങ്ങളുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ അനന്തപത്ഭനാഭ സ്വാമിക്ഷേത്രം . തിരുവനന്തപുരം എന്ന പേര് പോലും ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള മണി പ്രസിദ്ധമാണ്. ഡച്ച് മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഘടികാരത്തിൽ ഒരു മനുഷ്യന്റെ തലയുടെ ഇരു വശത്തുമായി രണ്ട് ആടുകളുടെ രൂപം കാണാം. മാർത്താണ്ഡവർമ്മ  ശത്രുക്കളിൽ നിന്നു രക്ഷപെടാനായി ഒളിച്ചിരുന്നതായി കരുതപ്പെടുന്ന അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രത്തിനടുത്തുണ്ട്.                                        ...