ജഡായുപ്പാറ, കൊല്ലം (jadayuppara ,kollam)

ചടയമംഗലത്ത് നിലകൊള്ളുന്ന ജഡായു പാറ നിരവധി  സന്ദർശകരെ ആകർഷിക്കുന്നു. സീതയെ അപഹരിച്ചു കൊണ്ടുപോകുന്നതിനിടയിൽ അത് തടയാൻ ശ്രമിച്ച ജഡായു എന്ന പക്ഷി രാവണന്റെ വെട്ടേറ്റു വീണത് ഇവിടെയാണെന്നുള്ള വിശ്വാസമാണ് ഈ പേരിനടിസ്ഥാനം. ഈ മലമുകളിലെത്തിയാൽ പ്രകൃതി സൗന്ദര്യം കണ്ടു ആസ്വദിക്കാം. സമുദ്ര നിരപ്പിൽ നിന്ന്  1200 അടി ഉയരമുള്ള ജടായു പാറയിലേക്കു കയറാൻ അരമണിക്കൂർ ട്രെക്കിങ്ങ് വേണം. റോപ്പ്‌വേ വഴി കയറാം. കല്ലടത്തണ്ണി എന്ന  ചെറിയ വെള്ളച്ചാട്ടവും കോട്ടുക്കൽ ഗുഹ ക്ഷേത്രവും ഈ ടൂറിസ്റ്റ് സർക്കിളിൽ ഉൾപ്പെടുത്താവുന്നതും ആണ്. പുതുതായി നിർമ്മിച്ച ജഡായു പക്ഷിയുടെ നിർമ്മിതിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പം. ഇതിനോട് ചേർന്ന്  ഹെലിപ്പാഡ് സൗകര്യം ഉണ്ട്. അതുപോലെ ഈ പക്ഷിയുടെ ശില്പത്തിനുള്ളിൽ 400 പേർക്ക് ഇരിക്കാവുന്ന ഒരു  തിയേറ്റർ ഉണ്ട്.adventure പാർക്ക്‌ ഇതിന്റെ ഭാഗമായി ഉണ്ട്.



  • Jatayu para
  • Chadayamangalam
  • Adventure
  • Vellachattam
  • Water falls
  • Kollam

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)