പാലരുവി വെള്ളച്ചാട്ടം, കൊല്ലം (palaruvi water falls,kollam)
കൊല്ലം ചെങ്കോട്ട പാതയിൽ പുനലൂരിൽ നിന്നും 35 കി. മി കിഴക്ക് മാറിയാണ് പാലരുവി വെള്ളച്ചാട്ടം. കൊല്ലം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണിത്. മുന്നൂറടി ഉയരത്തിൽ നിന്ന് പലതട്ടുകളിലായി പാറകളിൽക്കൂടെ തെറിച്ചു താഴേക്കു പതിച്ചു പാലുപോലെ പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. കല്ലടയാറിലെ ഈ വെള്ളച്ചാട്ടം ആര്യങ്കാവിനടുത്ത് വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് അതിരിലാണ് പാലരുവി. കൊല്ലം ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടവും ഇതുതന്നെയാണ്. ആര്യങ്കാവിൽ നിന്നും ഏകദേശം 7 കി. മി ദൂരം.
- Palaruvi
- Vellachattam
- Aryankavu
- Water falls
- Forest
- Punalur
- Kollam
Comments
Post a Comment