തെന്മല,കൊല്ലം (thenmala,kollam)

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് കൊല്ലം ജില്ലയിലെ തെന്മല ഇക്കോ ടൂറിസം. കൊല്ലത്തു നിന്ന് പുനലൂർ വഴി തെന്മലയ്ക്കു ഏകദേശം 70  കി.മി ദൂരം. തിരുവനന്തപുരം നെടുമങ്ങാട് കുളത്തുപ്പുഴ വഴിയും തെന്മലയിൽ എത്താം. ദൂരം 72  കി.മി . പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ ചെരുവിൽ സ്ഥിതി ചെയ്യുന്ന തെന്മല അരുവികളും പുഴകളും മലനിരകളും കുന്നുകളും നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽ നിന്നും 500 മീറ്റർ ഉയരമുണ്ട്. ഉഷ്ണ മേഖല നിത്യ ഹരിത വനങ്ങളും അർദ്ധ നിത്യ ഹരിത വനങ്ങളും ഇല കൊഴിയും വനങ്ങളും നിറഞ്ഞ ഈ പ്രദേശം ജൈവ വൈവിധ്യത്താലും സമ്പന്നമാണ്. കല്ലട ജലസേചന പദ്ധതിയുടെ അണക്കെട്ടാണ് തെന്മല ഡാം. ഇവിടെ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട പല സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. ട്രെക്കിങ്ങ് ആണ് ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ഇനം. മ്യൂസിക്കൽ ഫൗണ്ടൻ , തൂക്കുപാലത്തിലൂടെയുള്ള യാത്ര, കാട്ടുപാതയിലൂടെയുള്ള സഞ്ചാരം, ബോട്ടിങ് എന്നിവയെല്ലാം പരിസ്ഥിതി സൗഹൃദ ജനറൽ ടൂറിസത്തിന്റെ ഭാഗമാണ്. കനോപ്പി വാക്കിങ്ങ് ആണ് ഇവിടെ ഏറ്റവും ആവേശം കൊള്ളിക്കുന്നത്‌.മരത്തിനു മുകളിലൂടെ നടക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന നടപ്പാതയ്ക്കു 33 അടി ഉയരമുണ്ട്.







  • thenmala
  • forest
  • water falls
  • vellachattam
  • dam
  • boating
  • trekking
  • canopy walking
  • kulathupuzha
  • kollam

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)