ചെന്തുരുണി വന്യജീവി സങ്കേതം,കൊല്ലം (Shenduruney Wildlife Sanctuary,kollam)
കൊല്ലത്തു നിന്ന് പുനലൂർവഴി തെന്മലക്ക് ഏകദേശം 70 കി.മി ദൂരം. തിരുവനന്തപുരം നെടുമങ്ങാട് കുളത്തുപ്പുഴ വഴി എത്താം. തെന്മലയാണ് ചെന്തുരുണിയുടെ അടുത്ത പട്ടണം. ദൂരം 72 കി.മി. കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതമാണ് പത്തനാപുരം താലൂക്കിലെ ചെന്തുരുണി. ഈ വനമേഖലയിലാണ് അത്യപൂർവമായ ചെന്തുരുണി മരം കാണപ്പെടുന്നത്. നിത്യഹരിത വനങ്ങളും ഇലപൊഴിയും ഈർപ്പ വനങ്ങളും പുൽമേടുകളും നിറഞ്ഞതാണ് ഈ മേഖല. ധാരാളം വന്യ ജീവികളും അപൂർവ പക്ഷികളും ശലഭങ്ങളും ഒട്ടനവധി സസ്യങ്ങളും ഇവിടെയുണ്ട്. ട്രെക്കിങ്ങ്, ബോട്ടിങ് എന്നിവയ്ക്ക് സൗകര്യമുണ്ട്. ഇതിനോട് ചേർന്നാണ് പാലരുവി വെള്ളച്ചാട്ടവും തെന്മലയും. നൂറു ചതുരശ്ര കിലോമീറ്ററോളം കൊടുംകാടും , 26 ചതുരശ്ര.കി.മി വിസ്തീർണ്ണമുള്ള ഒരു കൃത്രിമ തടാകവും ഉൾപ്പെടുന്നതാണ് ചെന്തുരുണി വന്യ ജീവി സങ്കേതം.
- Shenduruney
- Wildlife
- forest
- vellachattam
- water falls
- boating
- trekking
- thenmala
- kollam
Comments
Post a Comment