ശ്രീ പത്ഭനാഭസ്വാമിക്ഷേത്രം , തിരുവനന്തപുരം (sree pathbhanabha swami kshethram , thiruvananthapuram)

                            ആരാധനാലയങ്ങൾ 



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായാണ് പ്രസിദ്ധമായ ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. അനന്തന് മുകളിൽ യോഗനിദ്രയിലാണ്ട പത്ഭനാഭ സ്വാമി കേരളത്തിലെ തന്നെ അത്യപൂർവ പ്രതിഷ്ഠയാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ ചുമർ ചിത്രങ്ങളുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ അനന്തപത്ഭനാഭ സ്വാമിക്ഷേത്രം . തിരുവനന്തപുരം എന്ന പേര് പോലും ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള മണി പ്രസിദ്ധമാണ്. ഡച്ച് മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഘടികാരത്തിൽ ഒരു മനുഷ്യന്റെ തലയുടെ ഇരു വശത്തുമായി രണ്ട് ആടുകളുടെ രൂപം കാണാം. മാർത്താണ്ഡവർമ്മ  ശത്രുക്കളിൽ നിന്നു രക്ഷപെടാനായി ഒളിച്ചിരുന്നതായി കരുതപ്പെടുന്ന അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രത്തിനടുത്തുണ്ട്.                                                                       
                                                                              നഗരത്തിൽ നിന്നു 5  കി.മി അകലെയുള്ള ബീമാപള്ളി കേരളത്തിലെ പ്രമുഖ മുസ്ലീം തീർത്ഥടന കേന്ദ്രമാണ്. ഈ പള്ളിക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
                                                                              ശംഖുമുഖത്തിനടുത്തുള്ള വെട്ടുകാട്ടുപള്ളി പ്രധാന ക്രൈസ്തവ ആരാധനാലയമാണ്.
                                                                               തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ അമ്പതോളം ക്ഷേത്രങ്ങളുണ്ട്. ശ്രീപത്ഭനാഭസ്വാമിക്ഷേത്രം കൂടാതെ ആറ്റുകാൽ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം , ശ്രീകണ്ഠ ഈശ്വര ക്ഷേത്രം , ശ്രീവരാഹം ക്ഷേത്രം, പാളയം ആഞ്ജനേയ ക്ഷേത്രം എന്നിങ്ങനെ തിരുവനന്തപുരത്തെ പ്രശസ്ത ക്ഷേത്രങ്ങൾ നിരവധിയാണ്.

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)