മണലാർ- കുംഭാവുരുട്ടി , കൊല്ലം (manalar-kumbhavurutti , kollam)
കൊല്ലത്തു നിന്ന് 90 കി.മി ദൂരം. കൊട്ടാരക്കര - പുനലൂർ- അലിമുക്ക്- അച്ചൻകോവിൽ റൂട്ട്. ഇതിൽ അലിമുക്ക് മുതൽ അച്ചൻകോവിൽ വരെ കാറ്റ് റോഡ് ആണ്. തിരുവനന്തപുരത്തു നിന്ന് പാലോട്-കുളത്തുപ്പുഴ-തെന്മല-ആര്യങ്കാവ്-ചെങ്കോട്ടവഴി ഇവിടെ എത്താം. ചെങ്കോട്ടയിൽ നിന്ന് മണലാറിലേക്കു 23 കി.മി ദൂരം. ഇതൊരു ഇക്കോ മേഖലയാണ്. വനമേഖലയിലൂടെയുള്ള യാത്ര വേറിട്ട ഒരു അനുഭവം ആയിരിക്കും. യാത്രയിൽ അപൂർവമായി വന്യ ജീവികളെ കാണാം. മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മണലാർ ചെറിയൊരു വെള്ളച്ചാട്ടമാണ്.എന്നാൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം വലുതാണ്. അച്ചൻകോവിലാറിന്റെ പോഷക നദിയായ കുംഭാവുരുണി പുഴയിലാണ് വെള്ളച്ചാട്ടം.
- manalar
- kumbhavurutti
- achankovil
- river
- vellachattam
- water falls
- forest
- kollam
Comments
Post a Comment