പാതിരാമണല്
മുഹമ്മ - കുമരകം ജലപാതയിലാണ് ഈ ദ്വീപ്. ജലയാത്രയിലൂടെ മാത്രമേ ഇവിടെ എത്താനാകൂ. വേന്പനാട്ടുകായലിലെ മനോഹരമായ ദ്വീപാണ് പാതിരാമണല്. കായലോരത്തിന്റെ സൌന്ദര്യമാണ് ഈ ദ്വീപിന്റെ സവിശേഷത. വേന്പനാട്ടുകായലിലെ ഈഹരിത തുരുത്ത് ദേശാടന പക്ഷികള് വിരുന്നെത്തുന്ന ഇടമാണ്.
തണ്ണീര്മുക്കത്തിനും കുമരകത്തിനും ഇടയിലുള്ള ദ്വീപിലെത്താന് ബോട്ടുമാര്ഗം വരണം. ആലപ്പുഴയില് നിന്ന് ഒന്നര മണിക്കൂര് യാത്രയുണ്ട്. സ്പീഡ് ബോട്ടിനാണെങ്കില് അരമണിക്കൂര്. കൊച്ചി, കായംകുളം എന്നിവിടങ്ങളില് നിന്നും ജലമാര്ഗം പാതിരാമണലിലെത്താം. കുമരകത്തുനിന്ന് 40 മിനിറ്റുകൊണ്ട് പാതിരാമണലിലെത്താം.മുഹമ്മ - തണ്ണീര്മുക്കം റൂട്ടില് കായിപ്പുറത്ത് ഇറങ്ങിയാല് അവിടെനിന്ന് പാതിരാമണലിലേക്ക് ബോട്ടോ ചെറുവള്ളമോ ലഭിക്കും ഇതിനു 10 മിനിറ്റ് യാത്രമതി.
തെങ്ങിന്തോപ്പുകളും കൈത്തോടുകളും കണ്ടല്ച്ചെടികളുമൊക്കെ നിറഞ്ഞ തുരുത്താണ് പാതിരാമണല്. പച്ചപ്പുനിറഞ്ഞ ഇവിടുത്തെ ഭൂപ്രകൃതി സഞ്ചാരികളുടെ മനസിനു കുളിര്മ പകരും. ഇത് ജൈവവൈവിധ്യ സന്പന്നമാണ്. പക്ഷിനിരീക്ഷണത്തിനും അവസരമുണ്ട്. വന്യജീവികള് ഇല്ലാത്ത ഒരു ചെറുവനമാണിതെന്നു പറയാം.

Comments
Post a Comment